ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി ; മറ്റൊരാളുടെ ഭാര്യയായ കാമുകിയ്ക്ക് വേണ്ടി ജവനായ കാമുകന്‍ ചെയ്തത് കൊടും ക്രൂരത

ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി ; മറ്റൊരാളുടെ ഭാര്യയായ കാമുകിയ്ക്ക് വേണ്ടി ജവനായ കാമുകന്‍ ചെയ്തത് കൊടും ക്രൂരത
ഫേസ്ബുക്ക് സൗഹൃദം പ്രണയമായി. യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജവാന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ സഞ്ജയ് കുമാറാണ് കൊലപാതക കേസില്‍ അറസ്റ്റിലായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.

കുറച്ച് മാസങ്ങള്‍ മുമ്പ് ജവാനായ സഞ്ജയും അരുണ എന്ന യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നു. അരുണയ്ക്കും സഞ്ജയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ അരുണയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

അരുണയുടെ നിര്‍ദ്ദേശപ്രകാരം സഞ്ജയ് യുവതിയുടെ ഭര്‍ത്താവായ ബംഗാള്‍ സ്വദേശി മന്തു പത്ര എന്ന സ്വര്‍ണ്ണ വ്യാപാരിയെ കൊല്ലുകയായിരുന്നു. അസ്സാമിലെ ദിബ്രുഗഡില്‍ നിന്നാണ് സഞ്ജയെ പിടികൂടിയത്. നേപ്പാള്‍ ബോര്‍ഡറില്‍ ജോലി ചെയ്യുകയായിരുന്നു സഞ്ജയ്. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി .

Other News in this category4malayalees Recommends