അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റിലൂടെ എണ്ണത്തിലുപരി ഗുണമേന്മയേറിയ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് നോവ സ്‌കോട്ടിയ; ന്യൂ ബ്രുന്‍സ് വിക്ക് അധികമായി 400 സ്‌പോട്ടുകളും പിഇഐ 100 സ്‌പോട്ടുകളും ആവശ്യപ്പെട്ടു

അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റിലൂടെ എണ്ണത്തിലുപരി ഗുണമേന്മയേറിയ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് നോവ സ്‌കോട്ടിയ; ന്യൂ ബ്രുന്‍സ് വിക്ക് അധികമായി 400 സ്‌പോട്ടുകളും പിഇഐ 100 സ്‌പോട്ടുകളും ആവശ്യപ്പെട്ടു
കാനഡയിലെ മാരിടൈം പ്രവിശ്യകളിലേക്ക് സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കൊണ്ടു വരുന്നതിനുള്ള ഇമിഗ്രേഷന്‍പ്രോഗ്രാമാണ് അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ് അഥവാ എഐപി. ഇതിലൂടെ കൂടുതല്‍ പേരെ കൊണ്ടു വരുന്നതിനേക്കാള്‍ ഗുണമേന്മയേറിയ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കൊണ്ടു വരുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് നോവ സ്‌കോട്ടിയ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതായത് അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ ക്വാട്ട 2018ലേക്ക് കുടിയേറ്റക്കാരെ തെരഞ്ഞെടുക്കുന്നത് ഈ നയമനുസരിച്ചായിരിക്കുമെന്നാണ് നോവ സ്‌കോട്ടിയ വിശദീകരിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഈ വര്‍ഷം എഐപിയിലേക്ക് അധികമായ സ്‌പോട്ടുകള്‍ സൃഷ്ടിക്കില്ലെന്നും നോവ സ്‌കോട്ടിയ വെളിപ്പെടുത്തുന്നു. എഐപി 2017 മാര്‍ച്ചിലായിരുന്നു ലോഞ്ച് ചെയ്തിരുന്നത്. ഈ എംപ്ലോയര്‍ ലെഡ് പ്രോഗ്രാം സെറ്റില്‍മെന്റ് ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ട് ആറ് മാസം കൊണ്ട് പൂര്‍ത്തിയാകുന്ന ഫാസ്റ്റ്-ട്രാക്ക് പ്രൊസസിംഗാണ് സ്വീകരിച്ച് വരുന്നത്. 2018 ലേക്ക് ഈ പ്രോഗ്രാമിലേക്കുള്ള വാര്‍ഷി ക്വാട്ട ഫെഡറല്‍ ഗവണ്‍മെന്റ് 2500 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അധിക സ്‌പോട്ടുകള്‍ പ്രവിശ്യകള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തേക്ക് ന്യൂ ബ്രുന്‍സ് വിക്ക് 1046 അപേക്ഷകള്‍ക്കായി 400 സ്‌പോട്ടുകള്‍ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് 100 അധിക സ്‌പോട്ടുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ പ്രോഗ്രാമിന് കീഴില്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ തെരഞ്ഞെടുത്തതില്‍ വന്ന തകരാറുകള്‍ ഒഴിവാക്കിക്കൊണ്ടായിരിക്കും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് നോവ സ്‌കോട്ടിയ വിശദീകരിക്കുന്നത്.

Other News in this category4malayalees Recommends