യുഎസില്‍ അഭയം തേടാമെന്ന പ്രതീക്ഷയോടെ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമെത്തിയ 7000ത്തോളം അഭയാര്‍ത്ഥികളെ മെക്‌സിക്കോയില്‍ തടഞ്ഞ് നിര്‍ത്തി; യുഎസ്-മെക്‌സിക്കോ അതിര്‍ത്ത് സൈന്യത്തെ ഉപയോഗിച്ച് അടയ്ക്കുമെന്ന് ട്രംപ്

യുഎസില്‍ അഭയം തേടാമെന്ന പ്രതീക്ഷയോടെ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമെത്തിയ 7000ത്തോളം അഭയാര്‍ത്ഥികളെ മെക്‌സിക്കോയില്‍  തടഞ്ഞ് നിര്‍ത്തി; യുഎസ്-മെക്‌സിക്കോ അതിര്‍ത്ത് സൈന്യത്തെ ഉപയോഗിച്ച് അടയ്ക്കുമെന്ന് ട്രംപ്
സെന്‍ട്രല്‍ അമേരിക്കയിലെ ദാരിദ്ര്യത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്ത് യുഎസില്‍ അഭയം തേടാമെന്ന പ്രതീക്ഷയോടെ നീങ്ങിയ മറ്റൊരു 7000 അഭയാര്‍ത്ഥികളെ കൂടി മെക്‌സിക്കോയില്‍ തടഞ്ഞ് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അനധികൃതര അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായ സാഹചര്യത്തില്‍അതിനെ നേരിടുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സൈന്യത്തെ ഉപയോഗിച്ച് സീല്‍ ചെയ്യുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഹോണ്ടുറാസില്‍ നിന്നുമുള്ള അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായതോടെ മെക്‌സിക്കന്‍ ഗവണ്‍മെന്റ് അവരെ തടയുന്നതിനായി അധികമായി 500 ഫെഡറല്‍പോലീസിനെ കൂടി മെക്‌സിക്കോഗ്വാട്ടിമാല അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഹോണ്ടുറാസ് അഭയാര്‍ത്ഥികള്‍ എത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍ ഒരു വിഭാഗം മെക്‌സിക്കോഗ്വാട്ടിമാല അതിര്‍ത്തിയിലെത്തിക്കൊണ്ടിരിക്കുമ്പോള്‍ അതേ സമയം മറ്റൊരു സംഘം യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്കും എത്തിച്ചേര്‍ന്നിരുന്നു.

കഴിഞ്ഞ മാസം യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ രേഖയില്ലാത്ത 41,400 കുടിയേറ്റക്കാരെ അറസ്റ്റ് ചെയതിരുന്നു. ഓഗസ്റ്റില്‍ പിടികൂടിയത് 37,544പേരെയായിരുന്നു. ഇവരുടെ എണ്ണം ഔദ്യോഗികമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത്തരത്തല്‍ രേഖയില്ലാതെ ഒഴുകിയെത്തുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും എണ്ണം പെരുകി റെക്കോര്‍ഡിലെത്തിയിരുന്നു.

ഇക്കാരണത്താല്‍ അതിര്‍ത്തികളിലുള്ള ഷെല്‍ട്ടറുകളും ചര്‍ച്ചുകളും അഭയാര്‍ത്ഥികളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്.ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ ഡിറ്റെന്‍ഷനില്‍ നിന്നും ഒരേസമയം പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഒഴുകിയെത്തുന്ന ഹോണ്ടുറാസുകാരില്‍ മിക്കവരും കുട്ടികളാണെന്നതാണ് ഗൗരവകരമായ കാര്യം. ചിലര്‍ മാതാപിതാക്കള്‍ക്കൊപ്പവും മറ്റ് ചിലര്‍ ഒറ്റയ്ക്കുമാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends