അമ്മയ്ക്ക് മദ്യം നല്‍കിയ ശേഷം മകളെ പീഡിപ്പിക്കും ; പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രതി പിടിയില്‍

അമ്മയ്ക്ക് മദ്യം നല്‍കിയ ശേഷം മകളെ പീഡിപ്പിക്കും ; പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രതി പിടിയില്‍
മദ്യം നല്‍കി അമ്മയെ മയക്കി കിടക്കിയ ശേഷം മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയിലായി. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് കരിമലയില്‍ സുരേഷാണ് (50) റിമാന്‍ഡിലായത്.

അമ്മയുടെ കാമുകനാണ് പ്രതി. സ്ഥിര സന്ദര്‍ശകനായ ഇയാള്‍ വീട്ടിലെത്തിയാല്‍ അമ്മയ്ക്ക് മദ്യം നല്‍കും. ബോധമറ്റ് ഉറങ്ങി കഴിഞ്ഞാല്‍ മകളെ സുരേഷ് പീഡിപ്പിക്കും. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു. സഹിക്കാന്‍ കഴിയാതെ വന്ന പെണ്‍കുട്ടി മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലായത് .

Other News in this category4malayalees Recommends