ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്റ്റീഫന്‍ ദേവസ്സി പറയുന്നു, ലക്ഷ്മിയുടെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം

ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്റ്റീഫന്‍ ദേവസ്സി പറയുന്നു, ലക്ഷ്മിയുടെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇക്കാര്യം അടുത്ത സുഹൃത്തായ സ്റ്റീഫന്‍ തന്നെയാണ് പങ്കുവെച്ചത്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്റ്റീഫനാണ് ഇതുവരെ പങ്കുവെച്ചിരുന്നത്.


ലക്ഷ്മി ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണെന്നും ഉടന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമെന്നും സ്റ്റീഫന്‍ പറയുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ലക്ഷ്മി ചികിത്സയില്‍ കഴിയുന്നത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് താന്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി.

ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. സെപ്തംബര്‍ ഇരുപ്പത്തിയഞ്ചാം തീയതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവാ കാര്‍ അപകടത്തില്‍പെടുന്നത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണപ്പെട്ടിരുന്നു.
Other News in this category4malayalees Recommends