കാല്‍ വഴുതി കായലില്‍ വീണ കുട്ടിക്ക് രക്ഷകനായി ഫുഡ് ഡെലിവറി ബോയ്, കനാലില്‍ പോയ അവളുടെ ചെരിപ്പ് എടുത്ത് കൊടുക്കുന്ന ദൃശ്യം കണ്ണുനനയിക്കും

കാല്‍ വഴുതി കായലില്‍ വീണ കുട്ടിക്ക് രക്ഷകനായി ഫുഡ് ഡെലിവറി ബോയ്, കനാലില്‍ പോയ അവളുടെ ചെരിപ്പ് എടുത്ത് കൊടുക്കുന്ന ദൃശ്യം കണ്ണുനനയിക്കും
കാല്‍ വഴുതി കായലില്‍ വീണ ആറുവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ദൈവദൂതനെ പോലെ യുവാവ് വന്ന് രക്ഷിക്കുകയായിരുന്നു. കിഴക്കന്‍ചൈനയിലെ ഷോസിങ് നഗരത്തിലാണ് സംഭവം. രക്ഷകനായി എത്തിയത് ഫുഡ് ഡെലിവറി ബോയ്. ഹി ലിന്‍ഫിങ് എന്ന യുവാവാണ് കായലില്‍ വീണ കുട്ടിയെ രക്ഷിച്ചത്.

മോപ്പു കഴുകുകയായിരുന്ന കുട്ടി കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ആ സമയത്താണ് ഫുഡ് റിവ്യൂ ആന്‍ഡ് ഡെലിവറി സര്‍വീസായ മേയ് ടുവാനിലെ ജീവനക്കാരനായ യുവാവ് ആ വഴി ബൈക്കില്‍ എത്തിയത്.

കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ടതോടെ, യുവാവ് ബൈക്ക് നിര്‍ത്തി കായലിലേക്ക് ഒന്നും നോക്കാതെ ചാടുകയായിരുന്നു, കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ റോഡില്‍ കയറ്റി നിര്‍ത്തിയ ശേഷം കനാലില്‍ പോയ അവളുടെ ചെരിപ്പ് എടുത്ത് കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കണ്ണുനനയിക്കുന്ന കാഴ്ചയാണിത്.


Other News in this category4malayalees Recommends