വ്യത്യസ്ത കാഴ്ച, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫ്രീ സിമ്മും സൗജന്യ ടോക്ക് ടൈമും

വ്യത്യസ്ത കാഴ്ച, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫ്രീ സിമ്മും സൗജന്യ ടോക്ക് ടൈമും

കരിയാട് സ്വദേശി എന്‍.കെ.ബാലന്റെ മകള്‍ ബമിഷയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വ്യത്യസ്ത അനുഭവമായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബിഎസ്എന്‍എല്ലിന്റെ സൗജന്യ സിമ്മും 40 രൂപയുടെ ടോക്ക് ടൈമുമാണ് ലഭിച്ചത്. എന്‍.കെ.ബാലന്‍ ബിഎസ്എന്‍എല്‍ പെരിങ്ങത്തൂര്‍ സെക്ഷനില്‍ ഉദ്യോഗസ്ഥനാണ്.


വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്നയാളാണ് താന്‍. തന്റെ വളര്‍ച്ചയ്ക്ക് എന്നും സഹായിച്ചത് ബിഎസ്എന്‍എല്ലാണെന്ന് ബലന്‍ പറയുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ച് സൗജന്യ സിം വിതരണം നടത്തിയാല്‍ അത് കമ്പനിക്ക് സഹായകമാകുമെന്ന ചിന്തയില്‍ നിന്നാണ് വിവാഹത്തോടനുബന്ധിച്ച് സിം മേള നടത്തിയതെന്ന് ബാലന്‍ പറഞ്ഞു. അപ്പോഴും കമ്പനിയോടുള്ള ആത്മാര്‍ത്ഥതാണ് കണ്ടത്.

കണ്ണൂര്‍ സി.എച്ച്.മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനെത്തിയവര്‍ക്കാണ് സിമ്മും സൗജന്യ ടോക്ക് ടൈമും ലഭിച്ചത്. 351 പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിലുള്ളില്‍ സിം കരസ്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


Other News in this category4malayalees Recommends