തീ പിടിക്കാന്‍ സാധ്യത ; പത്തു ലക്ഷത്തിലധികം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു

തീ പിടിക്കാന്‍ സാധ്യത ; പത്തു ലക്ഷത്തിലധികം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു
ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ച് പഴക്കം ചെന്ന ചുരുക്കം ചില കാറുകള്‍ തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ചൊവ്വാഴ്ചയാണ് കമ്പനി പുറത്തുവിട്ടത്.

കാറിലെ ഗ്യാസ് സര്‍ക്കുലേഷന്‍ കൂളര്‍ തകരാറിലാകുമ്പോള്‍ കൂളിങ്ങ് ദ്രാവകം ചോരാന്‍ സാധ്യതയുണ്ട്. ഈ ദ്രാവകം മറ്റ് ഘടകങ്ങളുമായ പ്രവര്‍ത്തിക്കുകയും തീ പിടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ തീ പിടിച്ച 480000 കാറുകള്‍ തിരികെ വിളിക്കുന്നുവെന്ന് ഓഗസ്റ്റില്‍ കമ്പനി അറിയിച്ചിരുന്നു. പ്രധാനമായും യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളിലെ കാറുകളാണ് തിരികെ വിളിച്ചത്. എന്നാല്‍ ദക്ഷിണ കൊറിയയില്‍ 30 ഓളം കാറുകള്‍ കത്തിയതിന് പിന്നാലെയാണ് ലോകത്താകമാനം 160000 ലക്ഷത്തോളം കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.Other News in this category4malayalees Recommends