ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയെ മുതലെടുത്ത് സിലിക്കോണ്‍ വാലിയിടെ ടെക്ഭീമന്‍മാര്‍ കൊഴുക്കുന്നു; ഇതിനായുള്ള ടൂളുകള്‍ പ്രദാനം ചെയ്ത് ആമസോണ്‍,പ്ലാന്റിര്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുണ്ടാക്കുന്നത് മില്യണുകള്‍

ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയെ മുതലെടുത്ത് സിലിക്കോണ്‍ വാലിയിടെ ടെക്ഭീമന്‍മാര്‍ കൊഴുക്കുന്നു; ഇതിനായുള്ള ടൂളുകള്‍ പ്രദാനം ചെയ്ത് ആമസോണ്‍,പ്ലാന്റിര്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുണ്ടാക്കുന്നത് മില്യണുകള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയില്‍ നിന്നും ടെക് കമ്പനികള്‍ മില്യണ്‍ കണക്കിന് ഡോളറുകള്‍ ഉണ്ടാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട സര്‍വൈലന്‍സ്, ഡിറ്റെന്‍ഷന്‍, ഡിപ്പോര്‍ഷന്‍ തുടങ്ങിയവ നടപ്പിലാക്കുന്നതിന് ആവശ്യമായ അത്യാധുനിക ടൂളുകള്‍ പ്രദാനം ചെയ്യുന്നതിലൂടെയാണ് ഇവ വന്‍ ലാഭം കൊയ്യുന്നത്.

സിലിക്കോണ്‍ വാലി ടെക്‌നോളജി കോര്‍പറേഷനുകളാണ് ആമസോണ്‍,പ്ലാന്റിര്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളാണ് യുഎസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നും മില്യണ്‍ കണക്കിന് ഡോളറുകള്‍ ഇത്തരത്തില്‍ അടിച്ചെടുക്കുന്നതെന്നാണ് ഏറ്റവും പുതിയൊരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ട്രംപിന്റെ ആന്റി -ഇമിഗ്രന്റ് അജണ്ടയെ നന്നായി മുതലാക്കാന്‍ ഈ കമ്പനികള്‍ മത്സരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇമിഗ്രന്റ് റൈറ്റ്‌സ് ഗ്രൂപ്പിന്റെ കൂട്ടായ്മ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പേപ്പറാണ് ഞെട്ടിപ്പിക്കുന്ന ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഇത്തരം ടെക് കമ്പനികളുടെ ടൂളുകളിലൂടെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇതിന്റെ നിരീക്ഷണകഴിവും പരിധിയും വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നും ഇതിനായി ഐസിഇ പരിധി വിട്ട് ചെലവഴിക്കുന്നതിനെ തുടര്‍ന്ന് ഇത്തരം കമ്പനികളുമായുള്ള കോണ്‍ട്രാക്ടുകള്‍ ഐസിഇ റദ്ദാക്കണമെന്ന സമ്മര്‍ദം പെരുകുന്നുവെന്നും പ്രസ്തുത റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നുണ്ട്. ഇത്തരത്തില്‍ ഐസിഇയെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയെയും ടെക് കമ്പനികള്‍ മുതലെടുക്കുന്നതിലുള്ള ആശങ്കയും പ്രസ്തുത റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നുണ്ട്.

Other News in this category4malayalees Recommends