കാനഡ പറയുന്നു...അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം യുഎസ് ഇപ്പോഴും സുരക്ഷിത രാജ്യം..!!ട്രംപിന്റെ കുടിയേറ്റ് വിരുദ്ധ നടപടികളില്‍ ആശങ്കയുണ്ടെങ്കിലും യുഎസുമായുണ്ടാക്കിയ സേഫ് തേഡ് കണ്‍ട്രി എഗ്രിമെന്റ് നിലനിര്‍ത്തുമെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍

കാനഡ പറയുന്നു...അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം യുഎസ് ഇപ്പോഴും സുരക്ഷിത രാജ്യം..!!ട്രംപിന്റെ കുടിയേറ്റ് വിരുദ്ധ നടപടികളില്‍ ആശങ്കയുണ്ടെങ്കിലും യുഎസുമായുണ്ടാക്കിയ സേഫ്  തേഡ് കണ്‍ട്രി എഗ്രിമെന്റ് നിലനിര്‍ത്തുമെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍
നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് കടുത്ത നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെങ്കിലും അസൈലം സീക്കര്‍മാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും യുഎസ് ഒരു സുരക്ഷിത രാജ്യമാണെന്ന വിലയിരുത്തുമായി കനേഡിയന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ രംഗത്തെത്തി. കനേഡിയന്‍ പ്രസ് , ആക്‌സസ് ടു ഇന്‍ഫര്‍മേഷന്‍ നിയമം അനുസരിച്ച് സംഘടിപ്പിച്ച് രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

യുഎസ് അതിന്റെ കുടിയേറ്റനയത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ കാനഡ ആശങ്കപ്പെടുന്നുവെന്നും യുഎസുമായി കാനഡയുണ്ടാക്കിയ സേഫ് തേഡ് കണ്‍ട്രി എഗ്രിമെന്റിനെ കുറിച്ച് 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെ റിവ്യൂ നടത്തിയെന്നും ഈ ഡോക്യുമെന്റ് വെളിപ്പെടുത്തുന്നു. ഇമഗ്രേഷനുമായി ബന്ധപ്പെട്ട് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പുറത്തിറക്കിയതിനെ തുര്‍ന്നാണീ റിവ്യൂ നടത്തിയിരിക്കുന്നത്.

പഴുതുകള്‍ ദുരുപയോഗിച്ച് യുഎസിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ നുഴഞ്ഞ് കയറുന്നത് അവസാനിപ്പിക്കുന്നതിനായി ബോര്‍ഡര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ ട്രംപ് എടുത്തതിനെ തുടര്‍ന്നാണ് കാനഡ ഈ റിവ്യൂ നടത്തിയിരിക്കുന്നത്. രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ യുഎസ് ത്വരിത ഗതിയില്‍ നാട് കടത്തുന്നതും ഈ റിവ്യൂ നടത്താന്‍ കാനഡയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.യുഎസിന്റെ ഇത്തരം പുതിയ കടുത്ത നയങ്ങളെ കാനഡ റിവ്യൂ ചെയ്തതിന്റെ ഫലങ്ങള്‍ ഈ ഡോക്യുമെന്റിലുണ്ട്. ഇത് പ്രകാരം അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമാ മൂന്നാമത് രാജ്യമെന്ന പദവി അമേരിക്കക്ക് നിലനിര്‍ത്താനാണ് കാനഡ ഈ റിവ്യൂവിനെ തുടര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends