അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നു

അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നു
ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ് കാമുകന്റെ തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഡല്‍ഹി മഹേന്ദ്ര പാര്‍ക്കിന് സമീപമാണ് സംഭവം. കൊല ചെയ്ത വിനോദ് സഹയെ പോലീസ് അറസ്റ്റ് ചെയ്തു. സജ്ജന്‍ പാസ്വാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി വിനോദ് ഉറങ്ങി കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശബ്ദം കേട്ട് വിനോദ് എണീറ്റു നോക്കുമ്പോള്‍ ഭാര്യയേയും കാമുകനേയും കണ്ടു. ഉടന്‍ രോഷാകുലനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകന്റെ തലയ്ക്ക് ഇഷ്ടക കൊണ്ട് അടിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ദമ്പതികള്‍ ഒളിവില്‍ പോയി. ഞായറാഴ്ച പോലീസ് പാസ്വാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബീഹാറിലേക്ക് കടക്കാനൊരുങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു .

Other News in this category4malayalees Recommends