ബെല്ലി ഫാറ്റ് ഇല്ലാതാക്കാം, ഈ ഉഗ്രന്‍ പാനീയം ഉണ്ടാക്കി കഴിക്കാം

ബെല്ലി ഫാറ്റ് ഇല്ലാതാക്കാം, ഈ ഉഗ്രന്‍ പാനീയം ഉണ്ടാക്കി കഴിക്കാം

ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നീക്കിയില്ലെങ്കില്‍ പല അസുഖങ്ങളും നിങ്ങളെ അലട്ടും. ഒരു ഉഗ്രന്‍ പാനീയം ഇതിനു പരിഹാരം നല്‍കും. നമ്മുടെ ഭക്ഷണശീലവും ജീവിതശൈലിയും മടിയും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. പെട്ടെന്ന് പരിഹാരം എന്ന നിലയ്ക്ക് പലരും ആരംഭിയ്ക്കുന്ന പല പരീക്ഷണങ്ങളും പാര്‍ശ്വഫലങ്ങളെയാണ് പിന്നീട് കാണുക. എന്നാല്‍ വെറും നാല് ദിവസം കൊണ്ട് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഉരുക്കിക്കളയുന്ന പാനീയം തയ്യാറാക്കാം


കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഈ പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...

ആവശ്യമുള്ള സാധനങ്ങള്‍


വെള്ളം- 8 ഗ്ലാസ്സ്,

ഇഞ്ചി ചുരണ്ടിയത്- 1 ടീസ്പൂണ്‍,

കുക്കുമ്പര്‍- 1,

ചെറുനാരങ്ങ-1,

പുതിനയില- 12 എണ്ണം


തയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ ചെറുതായി ചുരണ്ടിയെടുക്കുക, അതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിയ്ക്കാം. പുതിനയില നന്നായി അരച്ച് വെയ്ക്കാം. ഈ മൂന്ന് ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ചുരണ്ടിയെടുത്ത ഇഞ്ചിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.

രാത്രി മുഴുവന്‍ ഇത് സൂക്ഷിച്ച് വെയ്ക്കാം. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഇതിലേക്ക് എട്ട് ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം. പിന്നീട് ദാഹിക്കുമ്പോഴെല്ലാം ഈ പാനീയം കുടിക്കാം.

Other News in this category4malayalees Recommends