മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു, എട്ടു വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു, എട്ടു വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു. ഡല്‍ഹിയിലാണ് മൃഗീയമായ സംഭവം നടന്നത്. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയെ അടിച്ചു കൊല്ലുകയായിരുന്നു. ഹരിയാന സ്വദേശി മുഹമ്മദ് അസീം എന്ന എട്ടു വയസുകാരനാണ് കൊല്ലപ്പെട്ടത്.ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.


മദ്രസയ്ക്ക് സമീപത്തുള്ള സ്ഥലത്താണ് കളി നടക്കാറുള്ളത്. സമീപ പ്രദേശത്തെ കുട്ടികളുമായി ചേര്‍ന്നാണ് ക്രിക്കറ്റ് കളി.തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മദ്രസയിലേക്ക് കുട്ടികള്‍ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുഹമ്മദ് അസീമിനെ കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

അവശയായി വീണ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. സംഭവത്തില്‍ പോലീസ് ആരേയും പിടികൂടിയിട്ടില്ല. കേസ് എടുത്തിട്ടുണ്ടെന്നാണ് വിവരം.


Other News in this category4malayalees Recommends