സെല്‍ഫി മരണം: സെല്‍ഫിയെടുക്കാനുള്ള ശ്രമത്തില്‍ യുവ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു

സെല്‍ഫി മരണം: സെല്‍ഫിയെടുക്കാനുള്ള ശ്രമത്തില്‍ യുവ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു
വാഷിങ്ടണ്‍: സെല്‍ഫി അപകടങ്ങള്‍ എത്ര കണ്ടാലും പഠിക്കില്ല. ഇപ്പോഴും അപകടസ്ഥലങ്ങളില്‍ ഒരു കൂസലുമില്ലാതെ സെല്‍ഫിയെടുക്കും.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്കയില്‍ മലയാളി യുവ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്‍ ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.

കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.30നാണ് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ദുരന്തവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്.

ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ട്രക്കിംഗ് നടത്തുന്നതിനിടയില്‍ മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണവിവരം അറിഞ്ഞത്. വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു ഓസ്ട്രലിയയിലെ മെല്‍ബണിലാണ്.


Other News in this category4malayalees Recommends