വായ്പ തുക തിരിച്ചടച്ചില്ല, പണം തന്നയാളെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു,സ്വന്തം ഭാര്യയേയും കഴുത്ത് അറുത്ത് കൊലപ്പെടുത്തി

വായ്പ തുക തിരിച്ചടച്ചില്ല, പണം തന്നയാളെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു,സ്വന്തം ഭാര്യയേയും കഴുത്ത് അറുത്ത് കൊലപ്പെടുത്തി

വായ്പ തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പണം തന്നയാളെ കൊന്ന് കഷ്ണങ്ങളാക്കി. കൂടാതെ, സ്വന്തം ഭാര്യയേയും കഴുത്ത് അറുത്ത് കൊലപ്പെടുത്തി.


40 ലക്ഷത്തിന്റെ വായ്പയാണ് എടുത്തിരുന്നത്. ജസ്‌കരണ്‍ സിംഗ് എന്ന വ്യക്തിയില്‍ നിന്നും നാല്‍പത് ലക്ഷം രൂപയാണ് കര്‍ണേല്‍ സിംഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാള്‍ക്ക് പണം നല്‍കാനായില്ല.

ലുധിയാനയിലുള്ള കര്‍ണേല്‍ സിംഗിന്റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഒക്ടോബര്‍ 14 ന് പണം ആവശ്യപ്പെട്ട് കര്‍ണേല്‍ സിംഗിന്റെ വീട്ടിലെത്തിയ ജസ്‌കരണ്‍ സിംഗിനെ കര്‍ണേലും ഭാര്യ ഗുര്‍മേഹര്‍ കൗറും ചേര്‍ന്ന് കെട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കൊലയ്ക്ക് ശേഷം ജസ്‌കരണിന്റെ ശരീരം ഇവര്‍ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി.ശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കി ലുധിയാനയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിച്ചു. ഇവിടെ നിന്ന് പൊലീസ് ജസ്‌കരണിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

പൊലീസ് പിടിച്ചാല്‍ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യ ഗുര്‍മേഹറിനോട് കര്‍ണേല്‍ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ഭാര്യ എതിര്‍ത്തതിന് തുടര്‍ന്ന് ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയശേഷം ഇയാള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു.മോഷ്ടാക്കളാണ് ഭാര്യയെ കൊന്ന് തന്നെ മുറിവേല്‍പ്പിച്ചത് എന്നായിരുന്നു കര്‍ണേല്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്ട് കൊലപാതകങ്ങളും താന്‍ നടത്തിയതാണെന്ന് കര്‍ണേല്‍ സമ്മതിച്ചു. കര്‍ണേല്‍ സിംഗ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.


Other News in this category4malayalees Recommends