മാനസികാസ്വാസ്ഥ്യമുള്ള 15 കാരിയെ ആംബുലന്‍സിനുള്ളില്‍ വച്ച് ജീവനക്കാര്‍ ബലാത്സംഗം ചെയ്തു

മാനസികാസ്വാസ്ഥ്യമുള്ള 15 കാരിയെ ആംബുലന്‍സിനുള്ളില്‍ വച്ച് ജീവനക്കാര്‍ ബലാത്സംഗം ചെയ്തു
മാനസികാസ്വാസ്ഥ്യമുള്ള 15 കാരിയെ യുവാക്കള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കള്‍ ആംബുലന്‍സില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പഞ്ചാബിന്റെ പാക് പ്രവിശ്യയില്‍ ഞായറാഴ്ചയാണ് സംഭവം.

നന്‍കന ഷഹിബ് സിറ്റിയിലെ ഗുരുദ്വാരയില്‍ നിന്നും ശനിയാഴ്ച പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണമാരംഭിച്ചു. ഇതിനിടെ വഴിയരികില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്. അടുത്തെത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ടു. പെണ്‍കുട്ടിയെ ഉപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ അസ്ഹന്‍ അലി, സമീന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റെസ്‌ക്യൂ 1122 എമര്‍ജന്‍സി സര്‍വീസിലെ സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Other News in this category4malayalees Recommends