അമേരിക്കയില്‍ ജനിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് ഇനി അമേരിക്കന്‍ പൗരത്വം കിട്ടില്ല ; ട്രംപ്

അമേരിക്കയില്‍ ജനിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് ഇനി അമേരിക്കന്‍ പൗരത്വം കിട്ടില്ല ; ട്രംപ്
അമേരിക്കന്‍ പൗരത്വമില്ലാത്തവരുടെയും, അനധികൃത കുടിയേറ്റക്കാരുടെയും മക്കള്‍ അമേരിക്കയില്‍ ജനിച്ചാല്‍ ഭരണഘടനാപരമായി നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാകുന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമ ഭേദഗതി വരുത്തുവാന്‍ തയ്യാറെടുക്കുന്നതായി ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

'ഒരാള്‍ ഇവിടെ വരുന്നു. അയാള്‍ക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വര്‍ഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യു.എസില്‍ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്' അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പിനു മുന്‍പ് കര്‍ശന ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ശന കുടിയേറ്റ വ്യവസ്ഥകള്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസിന്റെ നിയന്ത്രണം നില നിറുത്താന്‍ അത് സഹായിക്കുമെന്നും ട്രംപ് കരുതുന്നു.

നിയമഭേദഗതിക്കുള്ള നീക്കം പുതിയ നിയമ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാനാണ് ട്രംപ് ആലോചിക്കുന്നത്.Other News in this category4malayalees Recommends