സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപനം ലണ്ടന്‍ റീജിയണില്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപനം ലണ്ടന്‍ റീജിയണില്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപനം ലണ്ടന്‍ റീജിയണിലാണ് നടക്കുന്നത്.

വിശ്വപ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയക്ടറുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ യു . കെയില്‍ ആത്മീയ അഭിഷേകത്തിന്റെ ദിനങ്ങള്‍ പ്രദാനം ചെയ്യുന്നു.

ലണ്ടന്‍ റീജിയണിലെ സമാപന കണ്‍വെണ്‍ഷന്‍ ഒരു വലിയ ആത്മീയ അഭിഷേകമായി മാറുന്നതിനായി ലണ്ടന്‍ റീജിയനിലെ വിവധ മാസ്സ്‌ല സെന്ററുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂകളും വരും ദിനങ്ങളില്‍ നടക്കുന്നതാണ്.


നവംബര്‍ 1 വ്യാഴം, സൗത്തെന്റ് ഓണ്‍ സീ,

നവംബര്‍ 2 വെള്ളി, ഈസ്റ്റ്ഹാം,

വെള്ളി ഴ്ച വൈകുന്നേരം 7 pm മുതല്‍ 10.00 pm വരെ വല്‍ത്താം സ്റ്റോയില്‍ വിശുദ്ധ കുര്‍ബ്ബാന, ജപമാല , പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധന.


ലണ്ടനിലെ ഹാരോ ലിഷര്‍ സെന്ററില്‍ വച്ച് നവംബര്‍ 4ന് രാവിലെ 9.00 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന രണ്ടാം അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുന്നതിനും ആത്മീയമായി ഒരുങ്ങുന്നതിനുമുളള പ്രാര്‍ത്ഥനാ ദിനങ്ങെളാണ് ഈ ആഴ്ചയില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.Other News in this category4malayalees Recommends