വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍പട, ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം, രണ്ടക്കം കാണാതെ എട്ടുപേര്‍

വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍പട, ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം, രണ്ടക്കം കാണാതെ എട്ടുപേര്‍

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഏകദിന പരമ്പര ഇന്ത്യയ്ക്ക്. വിന്‍ഡീസിനെ ഒന്‍പത് വിക്കറ്റില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. ഇന്ത്യ 3-1ന് വിജയം കരസ്ഥമാക്കി. തിരുവനന്തപുരം കാര്യവട്ടത്താണ് ഏകദിനം അരങ്ങേറിയത്. വിന്‍ഡീസ് നേടിയ 105 വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ മറികടന്നു.ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് വിന്‍ഡീസിന്റെ തകര്‍ച്ച. 31 ഓവറില്‍ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുത്തു.


ഓപ്പണറായ കെയ്റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. കെയ്റോണ്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തില്‍ ഷാനെ ഹോപ്പിനെ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും നേടി.

കാര്യവട്ടം സ്പോര്‍ട്സ് ഹബിലെ ആദ്യ ഏകദിനത്തിലെ ആദ്യ ബൗണ്ടറി പിറക്കാന്‍ ആറാം ഓവര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു. ബുംറ എറിഞ്ഞ ഓവറില്‍ റോവ്മാന്‍ പവലാണ് ലോംഗ് ഓഫിലേക്കുള്ള ലോഫ്റ്റഡ് ഷോട്ടിലൂടെ ആദ്യ ബൗണ്ടറി പറത്തിയത്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കൊഹ്ലി പിടിച്ചെടുക്കുകയായിരുന്നു. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.

Other News in this category4malayalees Recommends