അപശകുനമെന്ന പേരില്‍ പെണ്‍കുഞ്ഞിന്റെ കൊല ; മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

അപശകുനമെന്ന പേരില്‍ പെണ്‍കുഞ്ഞിന്റെ കൊല ; മാതാപിതാക്കള്‍ക്ക് ജീവപര്യന്തം
പെണ്‍കുട്ടി അപശകുനമെന്ന പേരില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുപിയില്‍ നിന്നുള്ള തൊഴിലാളി ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. മൂന്നാം പ്രതിയ്ക്ക് 3 വര്‍ഷം കഠിന തടവ്. യുപിയിലെ ദേവേറിയ സ്വദേശികളാണ് ബാഷ്‌ദേവ്, ഭാര്യ പ്രതിഭ, സുഹൃത്ത് ബിഹാര്‍ സ്വദേശി ഘനോജ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കോടതി വിധി വന്നത്.

2015 നവംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം. പണ്ടകശാല വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ബാഷ്‌ദേവും പ്രതിഭയും. മകള്‍ ശിവാനിയെ കാലില്‍ പിടിച്ചു കട്ടിലില്‍ തലയടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. കുഞ്ഞിന്റെ ജഡം അഴീക്കല്‍ കടല്‍തീരത്ത് പുലിമൂട്ടില്‍ ഉപേക്ഷിച്ചു.

ചൂണ്ടയിടാനെത്തിയവര്‍ ജഡം കണ്ടു പോലീസിനെ അറിയിച്ചു. സാഹചര്യ തെളിവുകള്‍ തുണയായി. പ്രതിഭ ഓട്ടോയില്‍ എന്തോ കൊണ്ടുപോയി അഴീക്കലില്‍ കളഞ്ഞതായും ഇവരുടെ കുട്ടിയെ കാണാനില്ലെന്നുമുള്ള രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടിച്ചത് .

Other News in this category4malayalees Recommends