പിതാവ് കളിയാക്കിയതിലുള്ള പ്രതികാരം ; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 28 കാരനായ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

പിതാവ് കളിയാക്കിയതിലുള്ള പ്രതികാരം ; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 28 കാരനായ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു
സുഹൃത്തിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 28കാരന്‍ ക്രൂരമായി മര്‍ദിച്ച ശേഷം കഴുത്തു ഞെരിച്ചുകൊന്നു. സംഭവത്തെ തുടര്‍ന്ന് മന്‍ജിത് റാമിനെ പോലീസ് അറസ്റ്റു ചെയ്തു.

ഒരു സൗഹൃദ സദസില്‍ വെച്ച് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മന്‍ജിതിനെ കളിയാക്കി. അപമാനിതനായ ഇയാള്‍ പ്രതികാരം ചെയ്യുമെന്ന് താക്കീത് നല്‍കിയാണ് തിരികെ പോയത്.

വ്യാഴാഴ്ച്ച വൈകുന്നേരം കുട്ടിയെ തട്ടികൊണ്ടുപോയ മന്‍ജിത് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നശേഷം മൃതദേഹം മറവുചെയ്യുകയായിരുന്നു. ഹരിയാനയിലെ സോഹ്നയിലാണ് സംഭവം. ഇയാളുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കുഴിച്ചിട്ട നിലയില്‍ കുട്ടിയുടെ മൃതശരീരം കണ്ടെടുത്തത്. ശനിയാഴ്ച്ച മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Other News in this category4malayalees Recommends