സ്റ്റാറ്റന്‍ഐലന്റില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനി. ഞായര്‍ തീയതികളില്‍

സ്റ്റാറ്റന്‍ഐലന്റില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനി. ഞായര്‍ തീയതികളില്‍
ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ പ്രഥമ ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമലത്തിരുമേനിയുടെ 116 മത് ദുഖറോനോ പെരുന്നാള്‍ നവംബര്‍ 3, 4 (ശനി, ഞായര്‍) തീയതികളിലായി ഭക്തിയാദരപൂര്‍വ്വം ആചരിക്കുന്നു.


ഭദ്രാസനാധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്.ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന് റവ.ഫാ.മത്തായി പുതുക്കുന്നത്ത് വചനപ്രഘോഷണം നിര്‍വ്വഹിക്കും.


ഞായറാഴ്ച രാവിലെ 9.00ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അനുഗ്രഹങ്ങളുടെ ഉറവിടമായ മഹാപരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയാണ് ഇതര പെരുന്നാള്‍ ചടങ്ങുകള്‍. 20172018 കാലയളവില്‍ ഇടവകയില്‍ നിന്നും പ്രശസ്തമായ നിലയില്‍ ഗ്രാജ്വേറ്റ് ചെയ്ത് ഹൈസ്‌ക്കൂള്‍, കോളേജ്, പ്രഫഷ്ണള്‍ കോളേജ്, ഡോക്ടറല്‍ പ്രോഗ്രാം എന്നീ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളെ ആദരിക്കുന്നതാണ്.


ഇടവകവികാരി റവ.ഫാ.ജോയി ജോണ്‍, സെക്രട്ടറി ശ്രീ.സാമുവല്‍ കോശി കോടിയാട്ട്, ട്രഷറര്‍ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മറ്റിയംഗങ്ങളും ഭക്ത സംഘടനാ ഭാരവാഹികളും പെരുന്നാള്‍ ചടങ്ങുകള്‍ ഏറ്റവും ഭംഗിയാക്കുവാന്‍ പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌സാമുവല്‍ കോശി കോടിയാട്ട് (സെക്രട്ടറി) 9178291030, ബെന്നി ചാക്കോ (ട്രഷറര്‍) 347 265 8988, ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ (വൈസ്.പ്രസിഡന്റ്) 917 514 0549.


ഇടവകയ്ക്കു വേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends