യുഎഇ യിലേക്കുള്ള മരുന്ന് കൊണ്ടുവരല്‍ :ആരോഗ്യമന്ത്രാലയം കൂടുതല്‍ വിശദീകരണം പുറത്തുവിട്ടു;നാര്‍ക്കോട്ടിക് ,സൈക്കോട്രോപിക് മരുന്നുകള്‍ കൊണ്ടുവരാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

യുഎഇ യിലേക്കുള്ള  മരുന്ന് കൊണ്ടുവരല്‍ :ആരോഗ്യമന്ത്രാലയം കൂടുതല്‍  വിശദീകരണം  പുറത്തുവിട്ടു;നാര്‍ക്കോട്ടിക് ,സൈക്കോട്രോപിക്  മരുന്നുകള്‍ കൊണ്ടുവരാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ  അനുമതി നിര്‍ബന്ധം
അബുദാബി :മറ്റു രാജ്യങ്ങളില്‍ നിന്നും യു .എ.ഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്ന വിഷയത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കൂടുതല്‍ വിശദീകരണം .യു .എ ..ഇ ക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വ്യക്തിഗത ഉപയോഗത്തിനായി മരുന്നുകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ട് വരുന്നതിനെ കുറിച്ച് നേരത്തെ ആരോഗ്യമന്ത്രാലയം പ്രസ്താവന നടത്തിയിരുന്നു .അതിനെ തുടര്‍ന്ന് നിരവധി അന്വേഷണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ആണ് പുതിയ വിശദീകരണം പുറത്തു വന്നിരിക്കുന്നത് .

എല്ലാ മരുന്നുകള്‍ക്കും മുന്‍കൂട്ടി അനുമതി ആവശ്യമില്ല .എന്നാല്‍ നിയന്ത്രിത മരുന്നുകളില്‍ ഉള്‍പ്പെടുന്ന നാര്‍ക്കോട്ടിക് ,സൈക്കോട്രോപിക് മരുന്നുകള്‍ കൊണ്ടുവരാന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം.നിലവിലെ നിയമങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല പകരം സംവിധാനങ്ങള്‍ ഒന്നുകൂടെ സുഗമം ആക്കുകയാണ് ചെയ്തത് .ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാന്‍ ഉള്ള അവസരം കൂടെ ഉണ്ടാക്കിയപ്പോള്‍ നടപടികള്‍ വളരെ എളുപ്പമാക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നതെന്ന് വക്താവ് വ്യക്തമാക്കി.

മുന്‍കൂര്‍ അനുമതി നേടിയവര്‍ക്ക് വിമാനത്താവളത്തിലെ ദീര്‍ഘനേരത്തെ പരിശോധന സമയം ലാഭിക്കാം എന്നും ആരോഗ്യമന്ത്രാലയം പറയുന്നു .നിയന്ത്രിത മരുന്നുകള്‍ കൊണ്ട് വരുന്ന വ്യക്തികള്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിട്ടില്ലെങ്കില്‍ ഡോക്ടറുടെ കുറിപ്പ് എന്തിനുള്ള മരുന്നാണെന്നും അതിന്റെ കൃത്യമായ ഡോസ് എന്നിവയെ കുറിച്ചുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വിമാനത്താവളത്തില്‍ കാണിച്ചു നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരും നിയന്ത്രിത മരുന്നുകളുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ് മറ്റു വിശദ വിവരങ്ങള്‍ യു .എ .ഇ നാര്‍ക്കോട്ടിക് നിയമം 14/1995 ല്‍ പ്രതിപാദിക്കുന്നുണ്ട് .ഓണ്‍ലൈന്‍ അപേക്ഷ ww.mohap.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് നല്‍കേണ്ടത് .അപേക്ഷിക്കുമ്പോള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി ,മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത് .

Other News in this category4malayalees Recommends