ചിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു

ചിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു
ചിക്കാഗോ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നവംബര്‍ 4 തിയതി ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു. സെന്റ് മേരീസ് മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധരെപ്പറ്റിയുള്ള പഠനവും തുടര്‍ന്ന് വിശുദ്ധരുടെ വേഷം ധരിച്ച നൂറുകണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്‌കൂളില്‍ നിന്ന് ദേവാലയത്തിലേക്ക് പരേഡും നടത്തപ്പെട്ടു. പരേഡില്‍ ഉടനീളം ചര്‍ച്ച് കൊയര്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു .


തുടര്‍ന്ന് വിശുദ്ധരുടെ ജീവിത മാതൃക തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സകല വിശുദ്ധരുടെയും പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി . വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു . തുടര്‍ന്ന് വിശുദ്ധരെ അനുസ്മരിച്ചു കൊണ്ട് നീല ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി. വികാരി ഫാ . തോമസ് മുളവനാല്‍ , അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ , സ്‌കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ , സിസ്‌റ്റേഴ്‌സ് , ചര്‍ച്ച് എക്‌സിക്യൂട്ടീവ് , പേരന്റ് വോളന്റീര്‍സ് , ടീച്ചേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ.) അറിയിച്ചതാണിത്.

Other News in this category4malayalees Recommends