മണ്ഡലകാലത്ത് ശബരിമല നട തുറന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി, സുരക്ഷ ആവശ്യപ്പെടും

മണ്ഡലകാലത്ത് ശബരിമല നട തുറന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി, സുരക്ഷ ആവശ്യപ്പെടും

ശബരിമല സ്ത്രീ വിഷയം ആളിക്കത്തുമ്പോള്‍ തൃപ്തി ദേശായി എത്തുന്നു. ഈ മണ്ഡലകാലത്തുതന്നെ ശബരിമലയില്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ഇന്ന് രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17-ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.


പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൃപ്തി പറഞ്ഞു.

അതേസമയം, സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിക്കേണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.ഭീകരവാദികളാണ് ശബരിമലയില്‍ അക്രമത്തിനായി തമ്പടിക്കുന്നത്. അക്രമം അതിരുകടന്നാല്‍ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിനറിയാമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.Other News in this category4malayalees Recommends