മദ്യപിച്ച് ലക്കില്ലാതെ അജ്ഞാതന്‍ കത്തിച്ചത് 18 ഓളം വാഹനങ്ങള്‍

മദ്യപിച്ച് ലക്കില്ലാതെ അജ്ഞാതന്‍ കത്തിച്ചത് 18 ഓളം വാഹനങ്ങള്‍
മദ്യലഹരിയിലെത്തിയ അജ്ഞാതന്‍ തീയിട്ടത് 18 വാഹനങ്ങള്‍ക്ക്. പത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും എട്ട് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മദാന്‍ഗിറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

എട്ട് ബൈക്കുകളും രണ്ട് കാറുകളും തീപിടിത്തത്തില്‍ പൂര്‍ണ്ണായും കത്തിനശിച്ചു.വാഹനങ്ങള്‍ക്ക് തീവെച്ചതിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളുടെ ഇന്ധനപൈപ്പ് തുറന്ന് പെട്രോള്‍ പുറത്തേക്കൊഴുക്കിയശേഷമാണ് ആദ്യം തീവെച്ചത്. ആറോളം ബൈക്കുകളാണ് ഇങ്ങനെ കത്തിച്ചത്. ഈ വാഹനങ്ങളില്‍നിന്നുള്ള തീ സമീപത്തെ കാറുകളിലേക്കും പടരുകയായിരുന്നു.

വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends