ഫൈസാബാദ് അയോധ്യ ആകുന്നതിന് പിന്നാലെ അഹമ്മദാബാദ് കര്‍ണാവതിയാകുന്നു

ഫൈസാബാദ് അയോധ്യ ആകുന്നതിന് പിന്നാലെ അഹമ്മദാബാദ് കര്‍ണാവതിയാകുന്നു
യുപിയില്‍ യോഗി സര്‍ക്കാര്‍ ഫൈസാബാദ് അയോധ്യയാക്കിയതിന് പിന്നാലെ ഗുജറാത്തും പേരുമാറ്റത്തിന് ഒരുങ്ങുന്നു. അഹമ്മദാബാദിന്റെ പേരുമാറ്റി കര്‍ണാവതിയെന്നാക്കാനാണ് ആലോചന.

അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിയമ തടസ്സങ്ങള്‍ മറികടക്കുന്നതിന് ആവശ്യമായ പിന്തുണ ലഭിച്ചാല്‍ പേരുമാറ്റാന്‍ ഒരുക്കമാണ്, നിഥിന്‍ പട്ടേല്‍ പറഞ്ഞു. 11ാം നൂറ്റാണ്ടില്‍ ആസാവല്‍ എന്നറിയപ്പെട്ടിരുന്ന അഹമ്മദാബാദ് പിന്നീട് ചാലൂക്യ രാജാവ് യുദ്ധത്തില്‍ തോല്‍പ്പിച്ച് സബര്‍മതി നദീതീരത്ത് കര്‍ണാവതി നഗരം സ്ഥാപിക്കുകയായിരുന്നു. പിന്നീട് 1411 ല്‍ സുല്‍ത്താന് അഹമ്മദ് ഷാ കര്‍ണാവതിയ്ക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച് അഹമ്മദാബാദ് എന്ന് പേരും നല്‍കുകയായിരുന്നു.

ഹിന്ദു വോട്ട് നേടാനാണ് ഈ പേരുമാറ്റമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Other News in this category4malayalees Recommends