ബ്രിട്ടീഷ് സായുധ സേനയിലെ ഒഴിവുകളിലേക്ക് ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ബ്രിട്ടീഷ് സായുധ സേനയിലെ ഒഴിവുകളിലേക്ക് ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം
ഇന്ത്യ അടക്കം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്, ബ്രിട്ടനില്‍ താമസക്കാരല്ലെങ്കിലും ബ്രിട്ടിഷ് സായുധസേനയിലെ ഒഴിവുകളിലേക്ക് ഇനി അപേക്ഷിക്കാം. ചുരുങ്ങിയത് 5 വര്‍ഷം ബ്രിട്ടനില്‍ താമസിച്ചവര്‍ക്കേ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ഈ വ്യവസ്ഥ നീക്കം ചെയ്തതോടെ ബ്രിട്ടനില്‍ താമസിച്ചിട്ടില്ലാത്ത ഇന്ത്യക്കാര്‍ക്കും ബ്രിട്ടിഷ് സേനയുടെ ഭാഗമാകാന്‍ അവസരം ലഭിക്കും. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 200 പേരെ ഒരുവര്‍ഷം ബ്രിട്ടിഷ് സേനകളില്‍ നിയമിക്കാം എന്ന വ്യവസ്ഥ 2016 ല്‍ കൊണ്ടു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇളവ്.

ബ്രിട്ടന്റെ കര, നാവിക, വ്യോമ സേനകളിലായി 8200 സൈനികരുടെ കുറവുണ്ടെന്നാണ് ഏപ്രിലില്‍ പുറത്തു വന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്ഷാമം പരിഹരിക്കാന്‍ സ്ത്രീകളെ റിക്രൂട് ചെയ്യാന്‍ നേരത്തെ ആരംഭിച്ചിരുന്നു.

Other News in this category4malayalees Recommends