അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുറച്ച് യോഗി ആദിത്യനാഥ്: രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചു, ജില്ലയുടെ പേര് അയോധ്യ എന്നാക്കി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുറച്ച് യോഗി ആദിത്യനാഥ്: രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചു, ജില്ലയുടെ പേര് അയോധ്യ എന്നാക്കി
ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുറച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചു. ഭരണഘടനാ തത്വങ്ങള്‍ പാലിച്ചാണ് രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റി. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും യോഗി പറഞ്ഞിരുന്നു.

അയോധ്യയില്‍ മെഡിക്കല്‍ കോളെജ് നിര്‍മിക്കുമെന്നും യോഗി അറിയിച്ചിരുന്നു. ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും മെഡിക്കല്‍ കോളെജെന്നും യോഗി വ്യക്തമാക്കിയിരുന്നു.

അതിനിടെ, കൂട്ടായ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയം തീര്‍ന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിര്‍മ്മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി. കേന്ദ്ര ഓര്‍ഡിനന്‍സിലൂടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഫൈസാബാദ് ജില്ലാ തലവന്‍ അവധേഷ് പാണ്ഡെയുടെ പ്രസ്താവന.Other News in this category4malayalees Recommends