സുരേഷ് ഗോപിയോട് കുശലം പറയുന്ന അമ്മൂമ്മ, നിലമ്പൂര്‍ എത്തിയോ മോനോ, വിമാനം ഇറങ്ങി പോകാനുള്ള വണ്ടി കാശ് മകന്‍ തന്നിട്ടുണ്ട്, നമുക്ക് സൈക്കിള്‍ റിക്ഷയില്‍ പോകാമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയോട് കുശലം പറയുന്ന അമ്മൂമ്മ, നിലമ്പൂര്‍ എത്തിയോ മോനോ, വിമാനം ഇറങ്ങി പോകാനുള്ള വണ്ടി കാശ് മകന്‍ തന്നിട്ടുണ്ട്, നമുക്ക് സൈക്കിള്‍ റിക്ഷയില്‍ പോകാമെന്ന് സുരേഷ് ഗോപി

താരജാഡയൊന്നും ഇല്ലാതെ സുരേഷ് ഗോപി അമ്മൂമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്ന വീഡിയോ വൈറലായി. തന്റെ അടുത്തിരിക്കുന്നത് വലിയ നടനാണെന്ന കാര്യം അമ്മൂമ്മയ്ക്ക് അറിയുമോ എന്തോ?എങ്കിലും സുരേഷ് ഗോപിയോട് കുശലം പറയാന്‍ അമ്മൂമ്മ മറന്നില്ല. ചെവി നന്നായി കേള്‍ക്കാന്‍ കഴിയാത്ത മുത്തശ്ശിയോട് മറുപടി പറയുന്ന സുരേഷ് ഗോപിയും ഒന്നു ചിരിച്ചു.സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒരു മകന്റെ വാത്സല്യവും കുസൃതിയും നിറഞ്ഞ ഉത്തരങ്ങളാണ് സുരേഷ് ഗോപി നല്‍കുന്നത്. നിലമ്പൂര്‍ ആയോ മോനേ എന്ന് സുരേഷ് ഗോപിയോട് മുത്തശ്ശി ചോദിക്കുന്നുണ്ട്. വിമാനം ഇറങ്ങിയാല്‍ പോകാനുള്ള വണ്ടികൂലി തന്റെ മകന്‍ തന്നിട്ടുണ്ടെന്നും മുത്തശ്ശി പറയുന്നുണ്ട്.

നമ്മുക്ക് സൈക്കിള്‍ റിക്ഷ പിടിക്കാമെന്നും സുരേഷ് ഗോപി കുസൃതിയായി പറയുന്നു. അതെന്താ മോനേ എന്നും മുത്തശ്ശി ചോദിക്കുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ...


Other News in this category4malayalees Recommends