ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇന്ത്യയില്‍ ജീവിക്കുന്നത് ? വിവാദ പ്രസ്താവനയുമായി വിരാട് കൊഹ്ലി

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇന്ത്യയില്‍ ജീവിക്കുന്നത് ? വിവാദ പ്രസ്താവനയുമായി വിരാട് കൊഹ്ലി
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വിവാദത്തില്‍. ആരാധകന്റെ ചോദ്യത്തിനുള്ള കോഹ്ലിയുടെ മറുപടിയാണ് താരത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകനോട് പിന്നെന്തിന് ഇന്ത്യയില്‍ ജീവിക്കണം പുറത്ത് പോകൂ എന്നായിരുന്നു കോഹ്ലിയുടെ മറുപടി. ഇതാണ് വിവാദമായി മാറിയിരിക്കുന്നത്.

കോഹ്ലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നും ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞു. ഇതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്, താങ്കള്‍ക്ക് എന്നാല്‍ ആ രാജ്യങ്ങളില്‍ പോയി ജീവിക്കാമായിരുന്നില്ലെ എന്നായിരുന്നു കോഹ്ലിയുടെ മറുപടി.'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..? പ്രെയോരിറ്റികള്‍ തീരുമാനിക്കൂ. നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. മാത്രമല്ല, നിങ്ങള്‍ ഇവിടെ ജീവിച്ച് മറ്റുള്ള താരങ്ങളെ ആരാധിക്കുന്നത് ശരിയാണെന്നും എനിക്ക് തോന്നുന്നില്ല' കോഹ്ലി പറയുന്നു.

സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിവാദമായി മാറി. കോഹ്ലി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അസഹിഷ്ണുതയാണെന്നുമായിരുന്നു വിമര്‍ശനം. മറ്റൊരാള്‍ അയാളുടെ ഭാഗം പറഞ്ഞതിന് ഇത്രത്തോളം അഹങ്കാരം പാടില്ലെന്നും ചിലര്‍ പറയുന്നു.Other News in this category4malayalees Recommends