വിവാഹ മോചനത്തെ വീട്ടുകാര്‍ എതിര്‍ത്തത്തോടെ തേജ് പ്രതാപ് യാദവ് വീടുവിട്ട് വാരണാസിയില്‍

വിവാഹ മോചനത്തെ വീട്ടുകാര്‍ എതിര്‍ത്തത്തോടെ തേജ് പ്രതാപ് യാദവ് വീടുവിട്ട് വാരണാസിയില്‍
വിവാഹമോചനത്തെ വീട്ടുകാര്‍ അനുകൂലിക്കാത്തതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍മന്ത്രിയുമായ തേജ് പ്രതാപ് യാദവ് വീടുവിട്ട് വാരാണസിയില്‍. പരമഭക്തനായ തേജ് പ്രതാപ് മന ശാന്തി തേടിയാണ് ക്ഷേത്രദര്‍ശനത്തിന് പോയതെന്നാണ് ബന്ധുക്കളുടെ നിഗമനം.

വിവാഹമോചനത്തിന് അനുമതിതേടി റാഞ്ചി ജയിലില്‍ കിടക്കുന്ന അച്ഛന്‍ ലാലുപ്രസാദ് യാദവിനെ കണ്ടശേഷം മകന്‍ തിരികെ വീട്ടില്‍ വന്നില്ലെന്ന് തേജിന്റെ അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവി പറഞ്ഞു. എന്നാല്‍, തേജിനെ കാണാനില്ലെന്ന പ്രചാരണം തള്ളിയ റാബ്രി, കുടുംബത്തിലെ മറ്റുചിലരുമായി മകന്‍ ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞു. വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷം തേജ് വൃന്ദാവനത്തില്‍ ചെന്ന് തലയില്‍ മയില്‍പ്പീലി ചൂടി ഓടക്കുഴല്‍ വായിച്ച് പശുക്കൂട്ടത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends