ബൈക്ക് ലോറിയിലിടിച്ച് കത്തി ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

ബൈക്ക് ലോറിയിലിടിച്ച് കത്തി ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ ബൈക്ക് ലോറിയിലിടിച്ച് കത്തി. അപകടത്തില്‍ ഒരു യുവാവ് മരിച്ചു. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി കിരണ്‍ കൃഷ്ണനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

കൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് കത്തിയതിനെത്തുടര്‍ന്ന് മരിച്ചയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends