കാക്കി കുപ്പായമണിഞ്ഞ് സ്റ്റൈലന്‍ വേഷത്തില്‍ സായ് പല്ലവി, ധനുഷിന്റെ നായി, വില്ലനായി എത്തുന്നത് ടൊവിനോ തോമസ്

കാക്കി കുപ്പായമണിഞ്ഞ് സ്റ്റൈലന്‍ വേഷത്തില്‍ സായ് പല്ലവി, ധനുഷിന്റെ നായി, വില്ലനായി എത്തുന്നത് ടൊവിനോ തോമസ്
സെലറ്റീവ് ചിത്രങ്ങളെ സായ് പല്ലവി എടുക്കാറുള്ളൂ. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ അടുത്ത ചിത്രം ഏതെന്നുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.ഇപ്പോഴിതാ സായ് പല്ലവി കാക്കി കുപ്പായമണിഞ്ഞ് വന്നിരിക്കുന്നു. മാരി 2 എന്ന ധനുഷ് ചിത്രത്തിലാണ് സായിയുടെ പുതിയ ലുക്ക്. മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസാണ് വില്ലന്‍. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി-തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായി പല്ലവിയാണ് നായികയായി എത്തുന്നത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

അറാത് ആനന്ദി എന്നാണ് മാരി2 വിലെ സായ് പല്ലവിയുടെ പേര്. ഓട്ടോ ഡ്രൈവറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. കാക്കി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല തമിഴ് സിനിമ പ്രേമികളുടേയും മനകവര്‍ന്ന താരമാണ് സായ്. എന്നാല്‍ തെലുങ്കിലാണ് സായ് പല്ലവിയ്ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞത്. തെലുങ്കിലെ മുന്‍നിര നടിമാരുടെ ലിസ്റ്റിലാണ് താരവും. തമിഴില്‍ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദിയ' ആയിരുന്നു കന്നി ചിത്രം. ചിത്രം പരാജയമായിരുന്നു.

കാജല്‍ അഗര്‍വാള്‍, വിജയ് യേശുദാസ്, ധനുഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'.വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. വരുന്ന ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തിയേക്കും.

Other News in this category4malayalees Recommends