വിഘ്‌നേഷിനെ ചേര്‍ത്തുപിടിച്ച് നയാന്‍സ്, ദീപാവലി ആഘോഷങ്ങള്‍ കാമുകനൊപ്പം, കൂടെ സിനിമാ താരങ്ങളും സുഹൃത്തുക്കളും

വിഘ്‌നേഷിനെ ചേര്‍ത്തുപിടിച്ച് നയാന്‍സ്, ദീപാവലി ആഘോഷങ്ങള്‍ കാമുകനൊപ്പം, കൂടെ സിനിമാ താരങ്ങളും സുഹൃത്തുക്കളും

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി നയന്‍താര എത്തി. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ കൂടെയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഇത്തവണ ദീപാവലി ആഘോഷിച്ചത്. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇത്തവണ ദീപാവലിയും ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. ദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രണയജോഡികള്‍ക്കൊപ്പം സിനിമാ ലോകത്തെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍, അറ്റ്ലി തുടങ്ങിയ നീണ്ട സുഹൃത്തുകളാണ് താരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നിരിക്കുന്നത്.

മഞ്ഞ സാരിയില്‍ ഇത്തവണയും നയന്‍സ് ഞെട്ടിച്ചു. തങ്ങള്‍ പ്രണയത്തിലാണെന്ന് പുറത്തറിയിച്ച ശേഷമുള്ള ഇരുവരുടെയും നിരവധി യാത്രകളുടെ ചിത്രങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റു വങ്ങിയിരുന്നത്. വിവാഹം എന്നുണ്ടാകുമെന്നാണ് എല്ലാവരുടെയും ചോദ്യം.

Other News in this category4malayalees Recommends