എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്‍, എന്നെ ഒഴുവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം: രജനീകാന്ത് പറഞ്ഞു

എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്‍, എന്നെ ഒഴുവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം: രജനീകാന്ത് പറഞ്ഞു

കോടികള്‍ മുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് യന്തിരന്‍ രണ്ടാം ഭാഗമായ 2.0. അതിനിടയില്‍ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറാന്‍ തീരുമാനിച്ചിരുന്നതായി രജനീകാന്ത് വെളിപ്പെടുത്തുകയുണ്ടായി. ആരോഗ്യപ്രശ്നങ്ങളായിരുന്നു അതിന് കാരണം.


ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍. എന്നെക്കൊണ്ട് പറ്റില്ല ശങ്കര്‍ സര്‍, എന്നെ ഒഴുവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാന്‍ തിരികെ തരാം..' സംവിധായകന്‍ ശങ്കറിനോട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രജനീകാന്ത് പറഞ്ഞ വാക്കുകളാണിത്. 'ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ശങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്ന മറുപടിയാണ് എന്നെ കരുത്തനാക്കിയത്.

'സര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ല'. ചിത്രത്തിന്റെ നിര്‍മാതാവ് തന്നോട് പറഞ്ഞത് ഇങ്ങെനെയായിരുന്നു. 'നാലുമാസമല്ല നാലുവര്‍ഷം കാത്തിരിക്കാം സര്‍. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ'.

ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും യന്തിരന്‍ രണ്ടാംഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വ്യക്തമാക്കി.

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്ന പഴയ രജനി ഡയലോഗിന്റെ ചുവട് പിടിച്ച് പറഞ്ഞപ്പോള്‍ ആരാധകരും കയ്യടിച്ചു. ഒരു പൊട്ടിച്ചിരിയോടെ ഇത് സിനിമയെ പറ്റി പറഞ്ഞതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ആ വാചകത്തിന്റെ പൊരുള്‍ ഒരിക്കല്‍ കൂടി വ്യക്തമായി.

Other News in this category4malayalees Recommends