ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ദീപാവലി ദിനത്തില്‍ പങ്കുവച്ചെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ മിറയ്‌ക്കെതിരെ വിമര്‍ശനം

ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ദീപാവലി ദിനത്തില്‍ പങ്കുവച്ചെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ മിറയ്‌ക്കെതിരെ വിമര്‍ശനം
ദീപാവലി ആഘോഷത്തിന്റെതായി മിറ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍ ഇരുവരും ഇപ്പോള്‍ വിമര്‍ശനം നേരിടുകയാണ്. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ദീപാവലി ആഘോഷിക്കുന്ന ചിത്രത്തിന് പകരം പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ദീപാവലി ദിനത്തില്‍ ഇത്തരത്തിലുള്ള ചിത്രം പങ്കുവെച്ചത് ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കലാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ദീപാവലി ആഘോഷിക്കുന്ന ചിത്രത്തിന് പകരം പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച് ഹിന്ദു സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് തങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും ഇങ്ങനെ അല്ല ആശംസ നേരേണ്ടതെന്നും ഇവര്‍ പറയുന്നു. ദീപാവലിക്ക് മാന്യമായി ആശംസകള്‍ നേര്‍ന്ന വിരാടിനെയും അനുഷ്‌കയെയും മാതൃകയാക്കാന്‍ നിര്‍ദ്ദേശിച്ചവരും വിമര്‍ശകരിലുണ്ട്.

കൂടുതല്‍ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് മിറ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് പറയുന്നവരുമുണ്ട്. താരങ്ങളെ പിന്തുണയ്ക്കുന്നവരും ഉണ്ട്.

Other News in this category4malayalees Recommends