സുസ്മിത വിവാഹിതയാകാന്‍ ഒരുങ്ങുന്നു ; വരന്‍ 27 കാരന്‍ !

സുസ്മിത വിവാഹിതയാകാന്‍ ഒരുങ്ങുന്നു ; വരന്‍ 27 കാരന്‍ !
പ്രായമേറിയിട്ടും സുസ്മിത കല്യാണം കഴിക്കാത്തതെന്തെന്ന് ആരാധകര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ആ ചോദ്യത്തിന് അവസാനമാകുന്നു സുസ്മിത വിവാഹിതായാകാന് പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

42കാരിയായ സുസ്മിതയും 27കാരനായ റോഹമാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ദത്തുമക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ തലപൊക്കുന്നത്. അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മില്‍ വിവാഹിതാരകുമെന്നാണ് വിവരം. ഇത് വൈകാതെ തന്നെ സുസ്മിത ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.

ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹമന്‍ ഷാലും എത്തിയിരുന്നു. റോഹമനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. പിന്നീട് സൗഹൃദം പ്രണയമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends