ദേവസ്വം ബോര്‍ഡ് നിലപാടു മാറ്റി ; ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന് സുപ്രീം കോടതിയെ അറിയിക്കും

ദേവസ്വം ബോര്‍ഡ് നിലപാടു മാറ്റി ; ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന് സുപ്രീം കോടതിയെ അറിയിക്കും
ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാടറിയിക്കാനാണ് നീക്കം. ചൊവ്വാഴ്ചയാണ് യുവതി പ്രവേശനം സംബന്ധിച്ച് പുന പരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. മനു അഭിഷേക് സിങ്വിയ്ക്ക് പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന്‍ ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്ന് പിന്മാറി. പകരം പി എസ് സുധീറിനെ നിയമിച്ചു.

യുവതി പ്രവേശനത്തിനെതിരായ പുന പരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടിവരും. വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ കോടതിയെ അറിയിക്കും. യുവതി പ്രവേശനം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടില്‍ ഏറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടിലുള്ള മാറ്റമാണ് ഇപ്പോഴത്തേത് .

Other News in this category4malayalees Recommends