32ന്റെ നിറവില്‍ മംമ്ത, ദിലീപിനൊപ്പം പിറന്നാള്‍ ആഘോഷം, ഫോട്ടോകള്‍ കാണാം

32ന്റെ നിറവില്‍ മംമ്ത, ദിലീപിനൊപ്പം പിറന്നാള്‍ ആഘോഷം, ഫോട്ടോകള്‍ കാണാം

ഇന്ന് മംമ്തയ്ക്ക് 32ാം പിറന്നാള്‍. ഇത്തവണ ഷൂട്ടിങ് ലൊക്കേഷനിലാണ് മംമ്തയുടെ പിറന്നാള്‍ ആഘോഷം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മംമ്ത കേക്ക് മുറിച്ചു. മറ്റ് അണിയറ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.


ആഘോഷ ചിത്രങ്ങള്‍ സുരാജ് ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദിലീപ് നായകനാവുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി അമേരിക്കയില്‍ താമസ്സമാക്കിയ മംമ്ത ഷൂട്ടിങ്ങിനോടനുബന്ധിച്ചാണ് കേരളത്തിലെത്തിയത്.

ദിലീപ്, മംമ്തയുടെ അമ്മ, ലെന, സുരാജ് വെഞ്ഞാറമ്മൂട്, ബി ഉണ്ണികൃഷ്ണന്‍ മറ്റ് അണിയറ പ്രവര്‍ത്തകരും മംമ്തയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച കരുത്തുറ്റ താരമാണ് മംമ്ത മോഹന്‍ദാസ്.

പിന്നീട് ഒട്ടേറെ കഥാപാത്രങ്ങള്‍. ക്യാന്‍സര്‍ രോഗത്തെ പോലും ചെറുത്തുനിര്‍ത്തി മുഖത്ത് പുഞ്ചിരി മാത്രം വിടര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് മംമ്ത. എല്ലാവര്‍ക്കും മംമ്ത മാതൃകയുമാണ്.Other News in this category4malayalees Recommends