മലയാളികളുടെ ഇഷ്ട മത്സരാര്‍ത്ഥി ഷിയാസില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ഡേവിഡ്, ബിഗ്‌ബോസ് വീണ്ടും ചര്‍ച്ചയാകുന്നു, പോലീസ് അന്വേഷണം ആരംഭിച്ചു

മലയാളികളുടെ ഇഷ്ട മത്സരാര്‍ത്ഥി ഷിയാസില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ഡേവിഡ്, ബിഗ്‌ബോസ് വീണ്ടും ചര്‍ച്ചയാകുന്നു, പോലീസ് അന്വേഷണം ആരംഭിച്ചു

ബിഗ്‌ബോസ് വീണ്ടും ചര്‍ച്ചയാകുന്നു.മലയാളികളുടെ ഇഷ്ട മത്സരാര്‍ത്ഥിയായിരുന്ന ഷിയാസിനെതിരെ മറ്റൊരു മത്സരാര്‍ത്ഥി രംഗത്ത്. ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടായതായി ഡേവിഡ് ഡിജിപിക്ക് നല്‍കിയ പരാതിയിയില്‍ പറയുന്നു. ബിഗ് ബോസിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് ഡേവിഡ്.


ഡിജിപി അന്വേഷണത്തിനായി തൃക്കാക്കര എസിപിക്ക് കൈമാറി. അതേസമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്ടക്കോസ് നല്‍കുമെന്ന് ഷിയാസും അറിയിച്ചു.എന്നാല്‍ മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നും ഷിയാസ് പ്രതികരിച്ചു. ഇതില്‍ നിന്ന് തന്നെ ഷിയാസ് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

ബിഗ്‌ബോസ് ഹൗസില്‍ ഏറെ അവഗണനയും പ്രശ്‌നങ്ങളും ഉണ്ടാക്കിയ മത്സരാര്‍ത്ഥിയാണ് ഷിയാസ്. എന്നാല്‍, എല്ലാവര്‍ക്കും ഷിയാസിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.

ബിഗ് ബോസ് ഹൗസിലെ തര്‍ക്കങ്ങള്‍ പരാതിക്ക് പിന്നിലുണ്ടോ എന്ന കാര്യം പോലീസ് വിശദമായി തന്നെ അന്വേഷിക്കും. ബിഗ് ബോസിലെ തന്റെ മുന്നേറ്റത്തില്‍ അസൂയ പൂണ്ട സഹതാരങ്ങള്‍ പരാതിക്കാരനായ ഡേവിഡിനെ ആയുധമാക്കുകയാണെന്നാണ് ഷിയാസ് പറയുന്നത്.

ബിഗ് ബോസ് ഷോ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കുറേയൊക്കെ ചാനലിന്റെ റേറ്റിംഗിനായുള്ള തന്ത്രമായിരുന്നു. എന്നാലിപ്പോള്‍ പ്രോഗ്രാം അവസാനിച്ച് വിജയിയെ പ്രഖ്യാപിച്ചിട്ടും പോലീസ് കേസടക്കമുണ്ടാകുന്നത് ചാനലിന്റെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


Other News in this category4malayalees Recommends