ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ല, ഒരു ബെഡ്റൂം സീനോ, ലിപ് ലോക് രംഗമോ കണ്ടാല്‍ അസ്വസ്ഥരാകുന്നതെന്തിന്, ടൊവിനോ തുറന്നടിക്കുന്നു

ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ല, ഒരു ബെഡ്റൂം സീനോ, ലിപ് ലോക് രംഗമോ കണ്ടാല്‍ അസ്വസ്ഥരാകുന്നതെന്തിന്, ടൊവിനോ തുറന്നടിക്കുന്നു

ബോളിവുഡില്‍ ഇമ്രാന്‍ ഹഷിമ്മിയാണെങ്കില്‍ മലയാളത്തില്‍ ടൊവിനോ തോമസാണ് എന്നാണ് പ്രചരണം. ചുംബന രംഗങ്ങള്‍ ഇപ്പോള്‍ ടൊവിനോ തോമസിന് വീക്കനെസ്സാണെന്നാണ് വിമര്‍ശനം. ഇത്തരം വിമര്‍ശകരോട് ടൊവിനോ തുറന്നടിക്കുകയാണ്. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ലെന്ന് ടൊവിനോ പറയുന്നു.


തിരക്കഥയില്‍ പ്രാധാന്യമുള്ളതുകൊണ്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. ലിപ് ലോക് രംഗങ്ങളില്ലാത്ത ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ചില ആളുകള്‍ക്ക് സിനിമയിലെ എന്റെ പ്രകടനത്തേക്കാളുപരി അത്തരം രംഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണിഷ്ടം. വളരെ നന്നായിത്തന്നെയാണ് ആ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്.

കപടസദാചാരബോധമുള്ളവരാണ് വിമര്‍ശിക്കുന്നത്. ഹോളിവുഡിലൊക്കെ അത്തരം രംഗങ്ങളാകാം, പക്ഷേ ഇവിടെ ഇത് പറ്റില്ല എന്ന ആറ്റിറ്റിയൂഡ്. ഇതേ ആളുകള്‍ തന്നെയാണ് മലയാളസിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ വേണം, നമ്മള്‍ പുരോഗമനപരമായി ചിന്തിക്കുന്നില്ല എന്നൊക്കെ പറയുന്നതെന്നും ടൊവിനോ പറയുന്നു.

ഒരു ബെഡ്റൂം സീനോ, ലിപ് ലോക് രംഗമോ കണ്ടാല്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്? ഇത് നമ്മുടെ സംസ്‌കാരമല്ലെന്ന് പറയും. കൊലപാതകരംഗമോ, ബലാത്സംഗരംഗമോ അവിഹിതബന്ധമോ ആസ്വദിക്കാം, പക്ഷേ പ്രണയരംഗങ്ങള്‍ ആസ്വദിക്കുക എന്നത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

വ്യത്യസ്തമായ എന്ത് ചെയ്താലും ആളുകള്‍ ചോദ്യം ചെയ്യും. ഒരു സിനിമയെ സിനിമയായി കാണണം. അതിന്റെ ഉള്ളടക്കത്തെയാകണം ആഘോഷിക്കേണ്ടത്. എന്റെ കരിയറിലെ വലിയ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ഇത്തരം രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ രംഗങ്ങളല്ല ആ സിനിമകളെ ഹിറ്റാക്കിയത് എന്നുകൂടി ഓര്‍ക്കണമെന്നും ടൊവിനോ പറയുന്നു.


Other News in this category4malayalees Recommends