സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിക്ക് ഭീഷണി, കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണെന്ന് ഹോട്ടലുടമ

സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിക്ക് ഭീഷണി, കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണെന്ന് ഹോട്ടലുടമ

സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിക്ക് വധഭീഷണി. തനിക്ക് ഭീഷണിയുണ്ടെന്ന് കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമ മാഹീന്‍ പറയുന്നു. കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണുള്ളത്. ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മാഹീന്‍ ആരോപിച്ചു.


എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിലാണ്. കടയില്‍നില്‍ക്കാന്‍ പേടിയാണെന്നും തനിക്ക് സംരക്ഷണം വേണമെന്നും മാഹീന്‍ പറഞ്ഞു.മാഹീന്റെ ഹോട്ടലിന് മുന്നിലാണ് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. മാഹീന്റെ മൊഴിയില്‍ തൃപ്തിയില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്.

ഇതിനിടെ കുറച്ച് ദിവസങ്ങളായി മാഹീന്റെ കടയ്ക്ക് മുന്നിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ കട ഉപേക്ഷിച്ച് തന്റെ സ്വദേശമായ പൂവ്വാറിലേക്ക് പോകാനാണ് തീരുമാനമെന്നും മാഹീന്‍ പറഞ്ഞു.

ഡിവൈഎസ്പിയ്ക്ക് അനുകൂലമായാണ് മൊഴി മാറുകയെന്ന് ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ സനല്‍കുമാറിന്റെ കേസില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തങ്ങള്‍ക്ക് അത്തരമൊരു പരാതിയില്ലെന്ന് വ്യക്തമാക്കി.
Other News in this category4malayalees Recommends