വിവാദ രംഗങ്ങള്‍ തിരുത്തി ; വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തിയറ്ററിലേക്ക്

വിവാദ രംഗങ്ങള്‍ തിരുത്തി ; വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തിയറ്ററിലേക്ക്
സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ സര്‍ക്കാര്‍ ആദ്യ ദിവസം മുതലേ വിവാദങ്ങളില്‍ പെട്ടിരുന്നു. തമിഴ് നാട്ടിലെ ഭരണപ്പാര്‍ട്ടിയായ എഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. കൂടാതെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, സംസ്ഥാനം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലേക്കിടുന്ന രംഗവും എടുത്ത് മാറ്റുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Other News in this category4malayalees Recommends