ഫേസ്ബുക്കിലിട്ട ഫോട്ടോ തെറ്റാണെന്ന് തോന്നുന്നില്ല ; തത്ത്വമസിയില്‍ വിശ്വസിക്കുന്ന ഭക്തയാണ് താനെന്ന് രഹ്ന ഫാത്തിമ

ഫേസ്ബുക്കിലിട്ട ഫോട്ടോ തെറ്റാണെന്ന് തോന്നുന്നില്ല ; തത്ത്വമസിയില്‍ വിശ്വസിക്കുന്ന ഭക്തയാണ് താനെന്ന് രഹ്ന ഫാത്തിമ
ശബരിമല ദര്‍ശനത്തിലൂടെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ആക്ടിവിസ്റ്റും നടിയുമായ രഹ്നഫാത്തിമ ഹൈക്കോടതിയില്‍ പറഞ്ഞു. താന്‍ തത്ത്വമസിയില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ്. മുസ്ലീം ആചാരപ്രകാരം ജീവിക്കുന്ന വ്യക്തിയല്ല. അയ്യപ്പവേഷം ധരിച്ച് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന ഫാത്തിമ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലാവരുതെന്ന് കോടതി രഹ്ന ഫാത്തിമയോട് പറഞ്ഞു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണ മേനോന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി.

ഹൈദരാബാദ് സ്വദേശിയായ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കവിതയും രഹ്ന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടിയാണ് മല ചവിട്ടിയത്. തുടര്‍ന്ന് അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു അവര്‍.

Other News in this category4malayalees Recommends