അമേരിക്കയിലേക്കുള്ള ഇബി-ഇന്‍വെസ്റ്റര്‍ വിസ പ്രോഗ്രാമിന് ഇന്ത്യക്കാരുടെ പിടിവലി; കാരണം മിനിമം നിക്ഷേമായ അഞ്ച് ലക്ഷം ഡോളര്‍ അടുത്ത മാസത്തിന് ശേഷം വര്‍ധിച്ചേക്കാമെന്ന സൂചന; അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കുന്ന അതിസമ്പന്നര്‍ക്ക് യുഎസില്‍ പിആര്‍

അമേരിക്കയിലേക്കുള്ള ഇബി-ഇന്‍വെസ്റ്റര്‍ വിസ പ്രോഗ്രാമിന് ഇന്ത്യക്കാരുടെ പിടിവലി; കാരണം മിനിമം നിക്ഷേമായ  അഞ്ച് ലക്ഷം ഡോളര്‍ അടുത്ത മാസത്തിന് ശേഷം വര്‍ധിച്ചേക്കാമെന്ന സൂചന; അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കുന്ന അതിസമ്പന്നര്‍ക്ക് യുഎസില്‍ പിആര്‍

യുഎസില്‍ വിദേശികള്‍ക്ക് ഇബി-ഇന്‍വെസ്റ്റര്‍ വിസ പ്രോഗ്രാമിനുള്ള ഏറ്റവും ചുരുങ്ങിയ നിക്ഷേപമായ അഞ്ച് ലക്ഷം ഡോളര്‍ അടുത്ത മാസത്തിന് ശേഷം കൂട്ടുമെന്ന സൂചന ശക്തമായതിനാല്‍ ഈ വിസക്ക് ഇന്ത്യക്കാരുടെ പിടിവലിയേറുന്നു. ഡിസംബര്‍ വരെ ആ തുക തന്നെയായിരിക്കുമെന്നാണ് കോണ്‍ഗ്രസ്മാനായ ആരോണ്‍ സ്‌കോക്ക് സെപ്റ്റംബറില്‍ വെളിപ്പെടുത്തിയപ്പോള്‍ തന്നെ ഇതിന്റെ സൂചന ലഭിച്ചിരുന്നു. അന്ന് മുതല്‍ ഈ വിസക്ക് ആവശ്യക്കാരേറുകയും ഇപ്പോള്‍ അതിനുള്ള പിടിവലി മൂര്‍ധന്യത്തിലെത്തുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഈ തുകയ്ക്ക് ഇനി വെറും ഒരു മാസം കൂടി മാത്രമേ ഇബി ഇന്‍വെസ്റ്റര്‍ വിസ ലഭിക്കൂവെന്നതാണ് ആവശ്യക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്.


എംപ്ലോയ്‌മെന്റ് ബേസ്ഡ് ഫിഫ്ത്ത് പ്രിഫെറന്‍സ് കാറ്റഗറി അഥവാ ഇബി-5 വിസ അതിസമ്പന്നരായ വിദേശികള്‍ക്ക് അഥവാ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വലുകള്‍ക്ക് (എച്ച്എന്‍ഐഎസ്) എളുപ്പത്തില്‍ ഗ്രീന്‍കാര്‍ഡ് നേടിയെടുക്കാന്‍ സഹായിക്കുന്നു.ഇതിലൂടെ അവര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും വണ്‍ടൈ മിനിമം ഇന്‍വെസ്റ്റ്‌മെന്റായ അഞ്ച് ലക്ഷം ഡോളര്‍ പുതിയൊരു ബിസിനസില്‍ നിക്ഷേപിച്ച് യുഎസില്‍ പെര്‍മന്റ് റെസിഡന്‍സി നേടിയെടുക്കാനാവും.

ഇതിലൂടെ അമേരിക്കക്കാര്‍ക്ക് പത്തോ അതിലധികമോ ജോലി സൃഷ്ടിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.ഇബി-5 വിസ പ്രോഗ്രാമില്‍ നിക്ഷേപിക്കേണ്ട ചുരുങ്ങിയ തുകയില്‍ ഡിസംബര്‍ വരെ വര്‍ധനവുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും റിപ്ലബ്ലക്കനും ഇബി-5 റിഅഥോറൈസേഷന്‍ ബില്‍ 2012ന്റെ മുഖ്യ സ്‌പോണ്‍സറും കൂടിയാ സ്‌കോട്ട് പിടിഐയോട് സെപ്റ്റംബറില്‍ വെളിപ്പെടുത്തിയിരുന്നു.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇബി-5 മാര്‍ക്കറ്റ് ഇന്ത്യയില്‍ നിന്നുമുള്ള നിക്ഷേപകരുടെ പെരുപ്പം കാരണം സെപ്റ്റംബറില്‍ തന്നെ 30 മൂതല്‍ 40 ശതമാനം വരെ പെരുപ്പമുണ്ടായിരുന്നു. നിലവില്‍ അത് 50 ശതമാനത്തിനും മുകളിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.ഏറ്റവും ചുരുങ്ങിയ നിക്ഷേപം ഉടന്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്നതിനാല്‍ ഈ വിസക്കുള്ള ആവശ്യക്കാര്‍ കുത്തനെ ഉയര്‍ന്നിരിക്കുന്ന അവസ്ഥയാണുളളത്.


Other News in this category4malayalees Recommends