ഓസ്‌ട്രേലിയന്‍ കമ്പനികള്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് മുന്‍കൈയെടുക്കുന്നു; 100 ശതമാനം റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നത് പ്രേരിപ്പ്ച ആര്‍ഇ100 ഇനീഷ്യേറ്റീവ്; ഇത്തരം കമ്പനികള്‍ സിഡ്‌നിയില്‍ ഒത്ത് ചേരുന്നു

ഓസ്‌ട്രേലിയന്‍ കമ്പനികള്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് മുന്‍കൈയെടുക്കുന്നു; 100 ശതമാനം റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നത് പ്രേരിപ്പ്ച ആര്‍ഇ100 ഇനീഷ്യേറ്റീവ്; ഇത്തരം കമ്പനികള്‍ സിഡ്‌നിയില്‍ ഒത്ത് ചേരുന്നു
ഓസ്‌ട്രേലിയയിലെ കൂടുതല്‍ കമ്പനികള്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ തുടങ്ങിയെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനായി ആരംഭിച്ച ആര്‍ഇ 100 ഇനീഷ്യേറ്റീവ് ഇതിനായി കൂടുതല്‍ ആഗോള കമ്പനികളെ കൂട്ടിയോജിപ്പിച്ച് വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ നിരവധി ഓസ്‌ട്രേലിയന്‍ കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. 100 ശതമാനവും റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നതിനുള്ള ഇനീഷ്യേറ്റീവാണിത്.

ഇതിനെ തുടര്‍ന്ന് നിരവധി ഓസ്‌ട്രേലിയന്‍ കമ്പനികളാണ് നൂറ് ശതമാനം റിന്യൂവബിള്‍ എനര്‍ജി എന്ന ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ സിഡ്‌നിയിലെ ഫോറത്തില്‍ വച്ച് ഒത്ത് ചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ആര്‍ഇ 100 ഇനീഷ്യേറ്റീവില്‍ 150ല്‍ അധികം കമ്പനികളുണ്ടെന്നാണ് ഇതിന്റെ തലവനായ സാം കിമ്മിന്‍സ് പറയുന്നത്. ഈ കമ്പനികളെല്ലാം കൂടി ഈ ലക്ഷ്യത്തിനായി 100 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഗൂഗിള്‍, ഐകെഇഎ, എച്ച് ആന്‍ഡ് എം, ആപ്പിള്‍ എന്നിവയെ പോലുള്ള കമ്പനികള്‍ ഈ പാതയിലേക്കെത്താന്‍ വമ്പിച്ച നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഇതിലുണ്ടായിരിക്കുന്ന മികച്ച അനുഭവങ്ങളും പ്രാബല്യത്തില്‍ വരുത്തിയ കാര്യങ്ങളും മറ്റ് കമ്പനികളുമായി ഇവര്‍ പങ്ക് വയ്ക്കുന്നതും ഗുണകരമാകുന്നുണ്ട്.പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്നുമുള്ള ഊര്‍ജമുപയോഗിക്കുന്നതിനേക്കാള്‍ സോളാര്‍ ഉറവിടത്തില്‍ നിന്നുമുള്ള ഊര്‍ജം ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് മാര്‍സ് പോലുള്ള ഓസ്‌ട്രേലിയന്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends