ജിഎസ്ടിയും നോട്ടു നിരോധനവും ഇന്ത്യയുടെ വളര്‍ച്ചയെ തടഞ്ഞു ; തുറന്നടിച്ച് രഘുറാം രാജന്‍

ജിഎസ്ടിയും നോട്ടു നിരോധനവും ഇന്ത്യയുടെ വളര്‍ച്ചയെ തടഞ്ഞു ; തുറന്നടിച്ച് രഘുറാം രാജന്‍
ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യയ്ക്ക് ഗുണം ചെയ്തില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇവ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിക്കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പ്രകടമായി കാണുന്ന ഏഴു ശതമാനം വളര്‍ച്ച രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. യു എസില്‍ വെച്ച് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ 2012 മുതല്‍ 2016 വരെ വളര്‍ന്നത് അതിവേഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുകയായിരുന്നു. ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്കു പോയപ്പോഴായിരുന്നു ഇന്ത്യയുടെ പതനമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. തളര്‍ച്ചയില്‍ നിന്ന് രാജ്യം മെച്ചപ്പെടുമ്പോഴും എണ്ണവില മറ്റൊരു പ്രശ്‌നമാണെന്നും പ്രതിവര്‍ഷം ഇന്ധന ഇറക്കുമതിയ്ക്കായി ഇന്ത്യ വന്‍തുകയാണു ചെലവഴിക്കുന്നതെന്നും മുന്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.


Other News in this category4malayalees Recommends