മദ്യ ലഹരിയില്‍ പിതാവ് ചെയ്തത് കൊടും ക്രൂരത ; മൂന്ന് പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കത്തിച്ചു കൊന്നു

മദ്യ ലഹരിയില്‍ പിതാവ് ചെയ്തത് കൊടും ക്രൂരത ; മൂന്ന് പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കത്തിച്ചു കൊന്നു
മൂന്ന് പെണ്‍മക്കളെ പിതാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊന്നു. യുപി ലളിത് പൂരിലാണ് സംഭവം. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നാലിനും പത്തു വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. മക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ടു കുട്ടികള്‍ സംഭവ സ്ഥലത്തും ഒരു കുട്ടി ആശുപത്രിയിലും വച്ച് മരിച്ചു. മദ്യ ലഹരിയിലാണ് പിതാവ് ക്രൂരത കാട്ടിയത്.

മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ദീപാവലി ദിവസം ഭാര്യ രണ്ടു മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായിട്ടാണ് മൂന്നു മക്കളേയും ക്രൂരമായി കൊന്നത് .

Other News in this category4malayalees Recommends