വിന്നിപെഗിലുള്ള പെര്‍മനന്റ് റെസിഡന്റുമാരെ വോട്ടവകാശം നല്‍കണമെന്ന ആവശ്യം ശക്തം; ഇക്കാര്യത്തില്‍ ടൊറന്റോ, വാന്‍കൂവര്‍ എന്നിവയെ മാതൃകയാക്കണമെന്ന് ഇമിഗ്രേഷന്‍ ഗ്രൂപ്പുകള്‍; പോളിംഗ് ബൂത്തിന് പുറത്ത് നില്‍ക്കുന്നത് 67,000 പിആറുകള്‍

വിന്നിപെഗിലുള്ള പെര്‍മനന്റ് റെസിഡന്റുമാരെ വോട്ടവകാശം നല്‍കണമെന്ന ആവശ്യം ശക്തം; ഇക്കാര്യത്തില്‍ ടൊറന്റോ, വാന്‍കൂവര്‍ എന്നിവയെ മാതൃകയാക്കണമെന്ന്  ഇമിഗ്രേഷന്‍ ഗ്രൂപ്പുകള്‍;  പോളിംഗ് ബൂത്തിന് പുറത്ത് നില്‍ക്കുന്നത് 67,000  പിആറുകള്‍

വിന്നിപെഗിലുള്ള പെര്‍മനന്റ് റെസിഡന്റുമാരെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ വിന്നിപെഗിലുള്ള 67,000 പിആറുകള്‍ക്ക് വോട്ടവകാശത്തിന് അര്‍ഹതയുണ്ടെന്നാണ് അഡ്വക്കേറ്റുകള്‍ വാദിക്കുന്നത്. പെര്‍മനന്റ് റെസിഡന്റുമാര്‍ക്ക് വോട്ടവകാശം നല്‍കുന്ന വിധത്തില്‍ നിലവിലെ നിയമത്തില്‍ ടൊറന്റോ, വാന്‍കൂവര്‍ എന്നിവ മാറ്റം വരുത്തിയെന്നും അതുപോലെ വിന്നിപെഗും നിയമത്തില്‍ മാറ്റം വരുത്തണമെന്നുമുള്ള ആവശ്യമാണ് വിവിധ തുറകളില്‍ നിന്നും ശക്തമായി ഉയര്‍ന്നിരിക്കുന്നത്.


വിന്നിപെഗിലെ ഇമിഗ്രേഷന്‍ പാര്‍ട്ട്ണര്‍ഷിപ്പ് പ്രകാരം നഗരത്തില്‍ 67,000 പെര്‍മനന്റ് റെസിഡന്റുമാരാണുള്ളത്. കാനഡയിലേക്ക് പുതുതായി വരുന്നവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്ന ലീഗല്‍ സ്റ്റാറ്റസാണ് പിആര്‍. എന്നാല്‍ ഇത് സിറ്റിസണ്‍ഷിപ്പിനുള്ള അവസാന പടിയായി പരിഗണിക്കുന്നുമില്ല. പിആറുള്ളവര്‍ക്ക് പൗരന്‍മാര്‍ക്കുള്ള ഏതാണ്ട് എല്ലാ ബെനഫിറ്റുകളുമുണ്ട്. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ലെന്നതാണ് പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

പിആറുകളെയും വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന വിധത്തില്‍ നിലവിലെ നിയമം മാറ്റണമെന്നാണ് ഇമിഗ്രേഷന്‍ ഓര്‍ഗനൈസേഷനുകളുടെ ഗ്രൂപ്പായ മിഗ്ബി പോലുള്ളവ കാലാകാലങ്ങളായി ആവശ്യപ്പെട്ടിരിക്കുന്നത്. വിന്നിപെഗില്‍ ഒരു വര്‍ഷത്തിലധികമായി താമസിക്കുന്നവരും ഇവിടെ നികുതി നല്‍കുന്നവരുമായ പിആറുകള്‍ക്കെല്ലാം വോട്ടിംഗിനുള്ള അവകാശം അനുവദിക്കണമെന്നാണ് ഇമിഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പ് വിന്നിപെഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അബ്ദിഖെയിര്‍ അഹമ്മദ് ആവശ്യപ്പെടുന്ന്. നഗരത്തിലെ ഓരോ പ്രക്രിയകളഇലും സജീവമായി പങ്കെടുക്കുന്ന പിആറുകളെ എന്ത് കൊണ്ട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന ശക്തമായ ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.Other News in this category4malayalees Recommends